അമ്യൂസ്മെന്റ് പാര്‍ക്കില്‍ വിജയമാഘോഷിച്ച് താലിബാന്‍ ഭീകരര്‍; ജീവനുവേണ്ടി നെട്ടോട്ടമോടി ജനത; അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് അവിശ്വസനീയ കാര്യങ്ങള്‍

അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് അവിശ്വസനീയ കാര്യങ്ങള്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ എങ്ങനെയെങ്കിലും രാജ്യത്തിന് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ്ഓരോ സാധാരണ ജനങ്ങളും. എന്നാല്‍ ഇതേസമയം അവിടെ താലിബാന്‍ ഭീകരര്‍ അവരുടെ വിജയം ആഘോഷിക്കുന്ന തിരക്കിലുമാണ്.

‘യുദ്ധം ജയിച്ചു, തേടിയത് ഞങ്ങള്‍ നേടി, രാജ്യത്തിന്റേയും ജനങ്ങളുടേയും സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. യുദ്ധം ജയിക്കുക എന്നത് ആഹ്ളാദിക്കേണ്ടതിന്റേയും ആഘോഷിക്കേണ്ടതിന്റേയും സന്ദര്‍ഭം തന്നെയാണ്’ – അഫ്ഗാനിസ്താനില്‍ ആധിപത്യം ഉറപ്പിച്ച ശേഷം താലിബാന്‍ പ്രതികരിച്ചത് ഇങ്ങനെ.

കാബൂളില്‍ താലിബാന്‍ ഭീകരര്‍ ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡുകള്‍ എന്‍ജോയ് ചെയ്യുന്നതിന്റെ വീഡിയോ ഹമീദ് ഷാലിസി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് പങ്കു വെച്ചിരിക്കുന്നത്. പാര്‍ക്കിലെ കാറുകളില്‍ കുട്ടികളെ പോലെ സന്തോഷിക്കുന്നത് വീഡിയോയില്‍ കാണാം.

റൈഡില്‍ മുഴുകുന്നവരില്‍ ചിലരുടെ പക്കല്‍ തോക്കുകളുമുണ്ട്. ഹമീദ് ഷാലിസി പങ്കു വെച്ച മറ്റൊരു വീഡിയോയില്‍ പാര്‍ക്കിലെ കളിക്കുതിരകളില്‍ ഇടം പിടിച്ച് ആഹ്ലാദിക്കുന്നവരുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here