ജഡ്ജിമാരുടെ സുരക്ഷ; സംസ്ഥാനങ്ങൾ സത്യവാങ്‌മൂലം സമർപ്പിക്കാത്തതിൽ സുപ്രീംകോടതിയുടെ കടുത്ത വിമർശനം

ജഡ്ജിമാരുടെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനങ്ങൾ സത്യവാങ്‌മൂലം സമർപ്പിക്കാത്തതിൽ സുപ്രീംകോടതിയുടെ കടുത്ത വിമർശനം. ഒരാഴ്‌ചയ്ക്കുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ നൽകേണ്ടി വരുമെന്നും ചീഫ് സെക്രട്ടറിമാർ ഹാജരാകേണ്ടി വരുമെന്നും ചിഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.

അവസാന അവസരമാണ് നൽകുന്നതെന്ന് സംസ്ഥാന സർക്കാരുകളോട് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.അതേ സമയം കേന്ദ്ര സേനയുടെ സുരക്ഷ നൽകുന്നത് പരിഗണിച്ചു കൂടെയെന്നും കോടതി ചോദിച്ചു.

സംസ്ഥാനത്തെ ജഡ്ജിമാർക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് അതാത് സംസ്ഥാന പൊലീസെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആര്‍ പി എഫ് പോലും സംസ്ഥാന പൊലീസുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ നൽകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയിൽ ഉറപ്പ് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News