യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; നാടിനെ നടുക്കി കൊലപാതകം

യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കൊല്ലം ജില്ലയിലെ കേരളപുരത്ത് കോട്ടവിള ജംഗ്ഷനില്‍ കോട്ടൂര്‍ വീട്ടില്‍ സുനില്‍കുമാര്‍ (39) ആണ് മരിച്ചത്.

കഴുത്തിലാണ് സുനില്‍ കുമാറിന് വെട്ടേറ്റത്. വെട്ടേറ്റ ഉടനെ സുനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയായിരുന്നു ഒരു നാടിനെയാകെ സംഭവം നടന്നത്.

സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്നും രാത്രി ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് നാല് പേര്‍ ഇറങ്ങി ഓടുന്നത് കണ്ടെങ്കിലും ഇവര്‍ ആരാണെന്ന് വ്യക്തമായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

പിന്നീട് വീടിനുള്ളില്‍ കയറി നോക്കിയപ്പോള്‍ സുനില്‍കുമാര്‍ വെട്ടേറ്റ നിലയിലായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തുവെന്ന് പ്രദേശ വാസികള്‍ പറയുന്നു.

കേസിലെ പ്രതികളെ കുറിച്ച് നിലവില്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കാണ് സുനില്‍കുമാറിന്റെ താമസം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News