അധിക ഡോസ് വാക്സിൻ നൽകാൻ കഴിയില്ലെന്ന് കേന്ദ്രം

മൂന്നാം ഡോസ് നൽകാൻ അനുമതിയില്ലെന്ന് കേന്ദ്രം. കൊവിഡ് വാക്സിൻ അധിക ഡോസ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത് .

കൊവിഡ് വാക്സിൻ അധിക ഡോസ് ആവശ്യപ്പെട്ട് പ്രവാസിയായ ഗിരികുമാർ തെക്കൻ സമർപ്പിച്ച ഹർജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. കൊവാക്സിന് സൗദിയിൽ അംഗീകാരമില്ലാത്തതിനാൽ കൊവീഷീൽഡ് മൂന്നാം ഡോസായി എടുക്കാൻ അനുവദിക്കണമെന്ന ആവശ്യം മുൻനിർത്തിയായിരുന്നു ഹർജി സമർപ്പിച്ചിരുന്നത്.

എന്നാൽ മൂന്നാം ഡോസ് നൽകാൻ അനുമതിയിലെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കി . വിശദമായ വാദത്തിനായി കേസ് 28 ലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News