തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയവർക്ക്‌ 1000 രൂപ ഉത്സവബത്ത നല്‍കും: മന്ത്രി എം വി ഗോവിന്ദന്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയവർക്ക്‌ 1000 രൂപ ഉത്സവബത്ത നല്‍കാന്‍ ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

സംസ്ഥാനത്തെ 7,35,130 കുടുംബങ്ങള്‍ക്ക് ഇത്‌ സഹായമാകും. എഴുപത്തിമൂന്ന് കോടി അന്‍പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം രൂപയാണ്‌  അനുവദിച്ചത്‌.

ട്രഷറി നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയതിനാൽ  ഉത്സവബത്ത വിതരണം ചെയ്യാൻ തടസമുണ്ടാകില്ലെന്നും  മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News