
താലിബാനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് സാമൂഹ്യ മാധ്യമമായ ഫേസ്ബുക് വിലക്കേര്‍പ്പെടുത്തി. താലിബാന്‍ അനുകൂല പോസ്റ്റുകളും നീക്കം ചെയ്യും.
അതേസമയം, കമ്പനി നിരോധിച്ചിട്ടും അഫ്ഗാനിസ്ഥാനുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ താലിബാന്‍ അംഗങ്ങള്‍ ഫേസ്ബുകിന്റെ മെസേജിംഗ് സേവനമായ വാട്ട്സ്‌ആപ്പ് ഉപയോഗിക്കുന്നത് തുടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തെ സ്ഥിതിഗതികള്‍ കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അക്കൗണ്ട് നീക്കംചെയ്യല്‍ ഉള്‍പ്പെടെയുള്ള അഫ്ഗാനിസ്ഥാനിലെ അംഗീകൃത ഓര്‍ഗനൈസേഷനുകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഏത് അക്കൗണ്ടുകള്‍ക്കും വാട്ട്സ്‌ആപ്പ് നടപടിയെടുക്കുമെന്നും ഫേസ്ബുക് വക്താവ് പറഞ്ഞു. ട്വിറ്ററിലും ലക്ഷക്കണക്കിന് അനുയായികളാണ് താലിബാനുള്ളത്. താലിബാന്‍ അഫ്ഗാനില്‍ ആധിപത്യം നേടുന്ന സമയത്ത് നിരവധി ട്വീറ്റുകളാണ് ഉണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here