അന്യസംസ്ഥാന പാല്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി: മന്ത്രി ജെ ചിഞ്ചുറാണി

അന്യസംസ്ഥാനത്ത് നിന്നും ലഭിക്കുന്ന വില കുറഞ്ഞ പാൽ കേരളത്തിലെ പാൽ എന്ന വ്യാജേന വിൽക്കാൻ ശ്രമിക്കുന്നതിനെതിരെ കർശന നടപടിയെടുക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നും പാൽ വരുന്നത് സംബന്ധിച്ച്‌ ലഭിച്ച പരാതികളിൽ അന്വേഷണം നടത്തി നടപടി എടുത്തു വരുന്നതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന് ആവശ്യമായ പാൽ ഉത്പാദിപ്പിക്കുന്നതിനുള്ള പശുക്കളും പാൽ സംഭരിക്കുന്നതിനുള്ള ക്ഷീര സംഘങ്ങളും കേരളത്തിലുണ്ട്. കർഷകർ കൊണ്ടുവരുന്ന മുഴുവൻ പാലും മിൽമ സംഭരിക്കും. എന്നാൽ പാൽ സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിച്ചതാവണം.

ക്ഷീരകർഷകരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ നടപ്പാക്കുന്നുണ്ട്. എല്ലാ ക്ഷീരകർഷകരും ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗങ്ങളായാൽ ആനുകൂല്യങ്ങൾ എല്ലാവരിലേക്കും എത്തുമെന്നും അവർ പറഞ്ഞു.

മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള മികച്ച വരുമാനം മാർഗം കൂടിയാണ് ക്ഷീരമേഖല. അതിനായി ബാങ്ക് ലോൺ, സബ്‌സിഡി സൗകര്യങ്ങളും ഒരുക്കും. കൂടാതെ കോഴിയിറച്ചി വിതരണം എല്ലാ ജില്ലകളിലും കെപ്കോ വഴി വ്യാപിപ്പിക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here