നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായവുമായി ‘അമ്മ’

നിര്‍ദ്ധനരായ 100 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടാബുകള്‍ നല്‍കി താരസംഘടനയായ അമ്മയുടെ ഓണസമ്മാനം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നൂറോളം കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനത്തിനായി താരസംഘടനയായ അമ്മ ടാബുകള്‍ സമ്മാനിച്ചത്. നിര്‍ദ്ധനരായ 100 വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഓണസമ്മാനമായി ടാബുകള്‍ കൈമാറുകയായിരുന്നു.

കൊച്ചിയിലെ അമ്മയുടെ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രസിഡന്‍റ് മോഹന്‍ലാല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മഹാമാരി കാലത്ത് ദുരിതത്തിലാകുന്നവരെ സഹായിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ ദുരിതം അനുഭവിക്കുന്ന നിരവധി പേരുണ്ടെന്നും അവര്‍ക്ക് ഓണക്കിറ്റ് അടക്കം നല്‍കുമെന്ന് അമ്മയുടെ ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ നടി കവിയൂര്‍ പൊന്നമ്മയെ ആദരിക്കുകയും ചെയ്തു. ഹൈബി ഈഡന്‍ എംപി, നടന്മാരായ ആസിഫ് അലി, ടൊവിനോ തോമസ്, ബാബുരാജ്, സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here