ഗ്ലാമറസ് ലുക്കില്‍ പുതുവത്സരാശംസകള്‍ അറിയിച്ച് മമ്മൂക്ക; പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ആശംസ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ഗ്ലാമറസ് ചിത്രത്തിനോടൊപ്പമാണ് പുതുവത്സര സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

മെഗാസ്റ്റാറിന്റെ എല്ലാ ചിത്രങ്ങള്‍ക്കും വളരെ വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയിലിലൂടെ ലഭിക്കുന്നത്. പുതിയ ലുക്കിലുള്ള ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ കേരളത്തിലുള്ള എല്ലാ യുവാക്കള്‍ക്കും മമ്മൂക്ക ഒരു വെല്ലുവിളിയാണെന്നുള്ള തരത്തിലുള്ള രസികന്‍ കമന്റുകളും പോസ്റ്റിന് താഴെ കാണാന്‍ സാധിക്കും

അതേസമയം, മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുഴു’വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖറിന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ‘ഉണ്ട’ സിനിമയുടെ കഥ ഒരുക്കിയ ഹര്‍ഷാദാണ് ഈ ചിത്രത്തിനും കഥ ഒരുക്കുന്നത്. ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News