കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവത്തിനും വിശിഷ്ടാംഗത്വം

2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവത്തിനും അക്കാദമി വിശിഷ്ടാംഗത്വം നല്‍കി.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍ കെ കെ കൊച്ച്, മാമ്പുഴ കുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെ എസ് പിള്ള, എംഎ റഹ്മാന്‍ എന്നിവര്‍ക്ക് ലഭിച്ചു.

മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം ഒ പി സുരേഷ് എഴുതിയ താജ് മഹലിന് ലഭിച്ചു. മികച്ച നോവലായി പി എഫ് മാത്യൂസിന്റെ അടിയാള പ്രേതം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചെറുകഥ യായി ഉണ്ണി ആര്‍ എഴുതിയ’വാങ്ക്’, മികച്ച നാടകം ശീജിത്ത് പൊയില്‍ക്കാവിന്റെ ‘ദ്വയം’ എന്നിങ്ങനെയാണ് മറ്റ് പുരസ്‌കാരങ്ങള്‍.

പി എഫ് മാത്യൂസിന് അടിയാളപ്രേതം എന്ന നോവലിനാണ് പുരസ്‌കാരം. ദൈവം ഒളിവില്‍ പോയ നാളുകള്‍ എന്ന യാത്രാ വിവരണത്തിന് വിധു വിന്‍സന്റ് പുരസ്‌കാരത്തിന് അര്‍ഹയായി. ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരം ഇന്നസെന്റിനാണ്. ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

ജീവചരിത്രം/ആത്മകഥ – മുക്തകണ്ഠം വികെഎന്‍ – കെ രഘുനാഥന്‍
സാഹിത്യ വിമര്‍ശനം – വൈലോപ്പിള്ളി കവിത ഒരു ഇടതുപക്ഷ വായന – ഡോ പി സോമന്‍
ബാലസാഹിത്യം – പെരുമഴയത്തെ കുഞ്ഞിതളുകള്‍
വൈജ്ഞാനിക സാഹിത്യം – മാര്‍ക്‌സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം – ഡോ ടി കെ ആനന്ദി
വിവര്‍ത്തനം – റാമല്ല ഞാന്‍ കണ്ടു ( അനിത തമ്പി ) , ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍ ( സംഗീത ശ്രീനിവാസന്‍ )

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News