പ്രവാസി തണൽ പദ്ധതി; സഹായ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെയും മുൻ പ്രവാസികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സ് വഴി ആർ പി ഫൗണ്ടേഷൻ നൽകുന്ന ധനസഹായ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ആര്യ മോഹൻ, അർച്ചന മധുസൂദനൻ എന്നിവർ 100000 രൂപയുടെ ഡ്രാഫ്റ്റ് ഏറ്റുവാങ്ങി. അർഹരായ അപേക്ഷകർക്ക് തുടർന്നുള്ള ദിവസങ്ങളിൽ സഹായ ധനം നൽകും. അഞ്ച് കോടി രൂപയാണ് ആദ്യ ഘട്ടം വിതരണം ചെയ്യുന്നത്.

ചടങ്ങിൽ നോർക്ക റൂട്ട്സ് ഡയറക്ടറും ആർ പി ഫൗണ്ടേഷൻ ചെയർമാനുമായ രവി പിള്ള, നോർക്ക വൈസ് ചെയർമാൻ കെ വരദരാജൻ, നോർക്ക പ്രിൻസിപ്പിൽ സെക്രട്ടറി കെ ഇളങ്കോവൻ, നോർക്ക റൂട്ട്സ് സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മനേജർ അജിത്ത് കോളശ്ശേരി, ആർ പി ഫൗണ്ടേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News