മത്സ്യം ഇഷ്ടപ്പെടുന്ന മലയാളികള്‍ അറിഞ്ഞിരിക്കുക ഈ അപകടങ്ങളെ

മത്സ്യം ഇഷ്യപ്പെടാത്ത മലയാളികളാരും തന്നെ ഉണ്ടാകത്തില്ല. മത്സ്യം കഴിക്കുന്നവരുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനവും കേരളം തന്നെയായിരിക്കും. ഏല്ലാ നേരവും ഭക്ഷണത്തിന്റെ കൂടെ മീന്‍ ഉള്‍പ്പെടുത്താനും മലയാളികള്‍ ശ്രമിക്കാറുണ്ട്

എന്നാല്‍ മീന്‍ കഴിക്കുമ്പോള്‍ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന കാര്യം നാം അറിഞ്ഞിരിക്കണം. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മീന്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ നിങ്ങളെ പിടികൂടാം. എന്നാല്‍ ഇവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടം മത്സ്യം വിഷമാകുന്നു എന്ന് നോക്കാം.

Masala Fried Fish Curry | Masala Fish Curry Recipe | Fish Curry - Spice Eats

മത്സ്യം കഴിക്കുമ്പോള്‍ അത് രാസവസ്തുക്കള്‍ ചേര്‍ന്നതാണോ അല്ലയോ എന്ന് ആദ്യം ഉറപ്പ് വരുത്തണം. മത്സ്യം ചീത്തയാവാതിരിക്കാന്‍ ധാരാളം രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. ഇവയാകട്ടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് ശരീരത്തിന് ദോഷകരമായി മാറുന്നു.

ഇത്തരം മത്സ്യങ്ങള്‍ കഴിക്കുന്നത് നാഡീവ്യൂഹത്തിന് ദോഷകരമായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ഇത് വിസര്‍ജനാവയവങ്ങള്‍ക്ക് ദോഷകരമായി മാറുന്നു. ഇത് ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറത്ത് പോവാതെയാവുന്നതിന് കാരണമാകുന്നു. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

Kerala Fish Curry Recipe by Divya Haridas - Cookpad

നല്ല മത്സ്യത്തെ തിരിച്ചറിയാന്‍ എളുപ്പം കഴിയും. കാരണം നല്ല മത്സ്യമാണെങ്കില്‍ കണ്ണുകള്‍ തെളിഞ്ഞതും പുറം ഭാഗത്തെ വഴുവഴുപ്പ് ഇല്ലാത്തതും നല്ല ഉറപ്പുള്ള ശരീരത്തോട് കൂടിയതും ആയിരിക്കും

ചീഞ്ഞ മത്സ്യമാണെങ്കില്‍ അതിന്റെ പുറത്ത് വഴുവഴുപ്പ് കൂടുതലും ചെകിളപ്പൂക്കള്‍ക്ക് മണ്ണിന്റെ നിറവും ആയിരിക്കും. മാത്രമല്ല നല്ല ദുര്‍ഗന്ധവും ഉണ്ടായിരിക്കും.

എപ്പോഴും ചെറിയ മത്സ്യം വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ മത്സ്യമാണ് ദോഷമില്ലാത്തത്. വലിയ മത്സ്യം കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് കൊളസ്ട്രോള്‍ കൂടുതലുള്ളവ ആയിരിക്കും. മാത്രമല്ല ഇവ വറുത്താണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ആരോഗ്യത്തിന് കൂടുതല്‍ ദോഷം വരുത്തുന്നു.

മത്തിയും അയലയും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ള ഒന്നാണ് മത്തിയും അയലയും എന്നത് തന്നെ കാരണം. മാത്രമല്ല ചെറിയ മത്സ്യങ്ങളിലെ മുള്ളില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

നിങ്ങള്‍ രോഗാവസ്ഥയിലെങ്കില്‍ അത് പലപ്പോഴും മത്സ്യം കഴിക്കുന്നതിന് പറ്റിയ സമയമായിരിക്കില്ല. കാരണം ഇത് പലപ്പോഴു രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here