കേരളത്തിന്‍റെ വികസന മാതൃകയായിരുന്നു ജനകീയാസൂത്രണം; മുഖ്യമന്ത്രി 

കേരളത്തിന്‍റെ വികസന മാതൃകയായിരുന്നു ജനകീയാസൂത്രണമെന്ന് മുഖ്യമന്ത്രി. പ്രാദേശിക സർക്കാരുകളുടെ അഭിപ്രായം മാനിച്ചാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കേരളത്തിന്‍റെ വികസന ചരിത്രത്തിൽ പുതിയ തെളിച്ചം നല്‍കിയ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാന ഉദ്‌ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗ്രാമനഗരങ്ങളുടെ വികസനത്തിന്‍റെ കേന്ദ്ര ബിന്ദുക്കളായി പ്രാദേശിക സർക്കാരുകൾ മാറണം. ദുരന്തങ്ങൾ വിതക്കുന്ന നഷ്ടങ്ങൾ കുറക്കാൻ പ്രാദേശിക സർക്കാരുകൾക്കാകും. ധനകാര്യ വർഷം അവസാനിക്കുമ്പോളാകരുത് ആസൂത്രണത്തെക്കുറിച്ച് ഓർക്കുന്നതെന്നും
ലക്ഷ്യം വാക്കുകളിൽ മാത്രം ആകരുത്, അനുഭവത്തിൽ കൂടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് ഭവന പദ്ധതി വീണ്ടും വിപുലപ്പെടുത്തുമെന്നും ഇതിനായി സഹായങ്ങൾ നൽകാൻ ചിലർ മുന്നോട്ട് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 ജനകീയാസൂത്രണത്തിന്‍റെ ഫലമാണ് കൊവിഡ് കാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് കരുത്ത് പകർന്നത്. തദ്ദേശ സ്ഥാപനങ്ങളെ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണം. സംരംഭകർക്ക് ആകർഷക പദ്ധതികൾക്ക് അവസരമൊരുക്കണമെന്നും മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News