100 ദിന കര്‍മ്മ പരിപാടി; പത്ത് വനിതാ സഹകരണ സംഘങ്ങളില്‍ കൊവിഡ് പ്രതിരോധ സാമഗ്രി നിര്‍മ്മാണ യൂണിറ്റുകള്‍

വനിതാ സഹകരണ സംഘങ്ങളില്‍ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പുതിയ സംരംഭകത്വങ്ങള്‍ ആരംഭിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പത്ത് വനിതാ സഹകരണ സംഘങ്ങളിലാണ് കൊവിഡ് പ്രതിരോധ സാമഗ്രി നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നത്.

നൂറു ദിന കര്‍മ്മ പരിപാടിയില്‍ സഹകരണ വകുപ്പില്‍ പ്രഖ്യാപിച്ച സുപ്രധാന നടപടിയായിരുന്നു വനിതാ സഹകരണ സംഘങ്ങളിലെ പുതിയ സംരംഭകത്വം. ഓരോ സഹകരണ സംഘങ്ങള്‍ക്കും പുതിയ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങാന്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും.

ഇന്ന് നടന്ന ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍. വാസവനാണ് പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. പത്ത് സംഘങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ അതത് നിയമസഭാ മണ്ഡലങ്ങളിലെ എംഎല്‍എമാരും ജനപ്രതിനിധികളും പങ്കെടുത്തു.

തിരുവനനന്തപുരം ജില്ലയില്‍ ബാലരാമപുരം വനിതാ സഹകരണ സംഘം ( മാസ്‌ക് നിര്‍മ്മാണ യൂണിറ്റ് ), പത്തനംതിട്ട തുവയൂര്‍ നോര്‍ത്ത് വനിതാ സഹകരണ സംഘം ( മാസ്‌ക്, ക്യാരിബാഗ് ), കോട്ടയം ചങ്ങനാശേരി മുന്‍സിപ്പല്‍ വനിതാ സഹകരണ സംഘം ( ക്യാരി ബാഗ്, മാസ്‌ക് ), എറണാകുളം കോതമംഗലം വനിതാ സഹകരണ സംഘം ( മാസ്‌ക്, ക്യാരി ബാഗ്, സാനിറ്റൈസര്‍ ), തൃശ്ശൂര്‍ മുണ്ടത്തിക്കോട് വനിതാ സഹകരണ സംഘം ( പിപിഇ കിറ്റ്, സാനിറ്റൈസര്‍),

പാലക്കാട് തൃക്കടീരി പഞ്ചായത്ത് വനിതാ സഹകരണ സംഘം ( മാസ്‌ക്, പിപിഇ കിറ്റ്, ടെയ്‌ലറിംഗ് യൂണിറ്റ് ), മലപ്പുറം പത്തപ്പിരിയം വനിതാ സഹകരണ സംഘം ( സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് ) കോഴിക്കോട് ചക്കിട്ടപ്പാറ വനിതാ സര്‍വീസ് സഹകരണ സംഘം ( സാനിറ്റൈസര്‍, മാസ്‌ക് ), കണ്ണൂര്‍ പരിയാരം വനിതാ സര്‍വീസ് സഹകരണ സംഘം ( മാസ്‌ക്, ഹാന്‍ഡ് വാഷ്, ക്യാരിബാഗ്, പിപിഇ കിറ്റ് ) കാസര്‍ഗോഡ് മടിക്കൈ വനിതാ സര്‍വീസ് സഹകരണ സംഘം ( സാനിറ്റൈസര്‍, മാസ്‌ക് ) തുടങ്ങിയ സംഘങ്ങള്‍ക്കാണ് ഇന്ന് ധനസഹായം നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News