കോഴിക്കോട് 2322 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2138 പേര്‍ രോഗമുക്തി നേടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2322 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2278 പേര്‍ക്കാണ് രോഗം ബാധിച്ചത്.

വിദേശത്തു നിന്നും വന്ന 2 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 7 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 13484 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2138പേര്‍ കൂടി രോഗമുക്തി നേടി.

17.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 25736 കോഴിക്കോട് സ്വദേശികളായ രോഗികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 11508 പേര്‍ ഉള്‍പ്പടെ 74777 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 791169 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 1920 മരണങ്ങളാണ് ഇതുവരെ റിപ്പേര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം 32 ആണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News