‘ഹരിത’ വിവാദം: ലീഗിന്‍റേത് സ്ത്രീവിരുദ്ധ മുഖമെന്ന് സിപിഐഎം

ഹരിതയുമായി ബന്ധപ്പെട്ട വിവാദത്തില്‍  മുസ്ലിംലീഗിന്റെ സ്‌ത്രീവിരുദ്ധ മുഖം ഒരിക്കൽകൂടി പരസ്യപ്പെട്ടതായി സിപിഐ എം.

സ്‌ത്രീത്വത്തെ അപമാനിച്ച എംഎസ്‌എഫ്‌ നേതാക്കൾക്കെതിരെ വനിതാ കമ്മീഷന്‌ പരാതി നൽകിയതിൽ പകപോക്കാനാണ്‌ ഹരിതയെ മരവിപ്പിച്ച നടപടിയെന്നും സിപിഐ എം മലപ്പുറം ജില്ലാ കമ്മറ്റി ആരോപിച്ചു.

നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണിത്‌. സ്‌ത്രീകളെ രണ്ടാംകിടക്കാരായി കണ്ട ചരിത്രമാണ്‌ ലീഗിന്റേതെന്നും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News