കൊച്ചി മെട്രോ എംഡിയായി ഇനി ലോക്‌നാഥ് ബെഹ്‌റ; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

കൊച്ചി മെട്രോ റെയില്‍വേ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ലോക്നാഥ് ബെഹ്റ ഐ.പി.എസ്സിനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.

2016 ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ കഴിഞ്ഞ ജൂണിലാണ് വിരമിച്ചത്. കൊച്ചി മെട്രോ എം.ഡിയായി നിയമിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്.

1961 ജൂണ്‍ 17ന് ഒഡിഷയിലെ ബെറംപൂരില്‍ ജനിച്ച ബെഹ്‌റ 1985 ബാച്ചില്‍ ഇന്ത്യന്‍ പൊലീസ് സര്‍വിസില്‍ കേരള കേഡറില്‍ പ്രവേശിച്ചതാണ്. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ അഞ്ചുവര്‍ഷവും സി.ബി.ഐയില്‍ 11 വര്‍ഷവും പ്രവര്‍ത്തിച്ചു.

ആലപ്പുഴയില്‍ എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൊച്ചി സിറ്റി അസി. കമീഷണര്‍, കണ്ണൂര്‍ എസ്.പി, കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ്, കൊച്ചി പൊലീസ് കമീഷണര്‍, തിരുവനന്തപുരത്ത് നര്‍ക്കോട്ടിക് വിഭാഗം എസ്.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ച ശേഷം കേരളത്തില്‍ മടങ്ങിയെത്തിയതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News