ഹരിതക്കെതിരായ നടപടി; എംഎസ്എഫില്‍ പ്രതിഷേധ രാജി

ഹരിതയെ മരവിപ്പിച്ച ലീഗ് നടപടിയില്‍ പ്രതിഷേധിച്ച് എംഎസ്എഫില്‍ രാജി. എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദാണ് രാജിവെച്ചത്. ലീഗിന്റെ സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി.

എം എസ് എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം എസ് എഫ് വനിതാ വിഭാഗം ഹരിതയുടെ പരാതിയില്‍ നേതാക്കള്‍ക്കെതിരേ കേസെടുത്തിരുന്നു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഹരിത നേതാക്കളില്‍ നിന്ന് പൊലീസ് നേരത്തെ മൊഴിയെടുത്തിരിന്നു.

കഴിഞ്ഞ ജൂണ്‍ 22 ന് കോഴിക്കോട് ഹബീബ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഹരിതയിലെ വിദ്യാര്‍ഥിനികളോട് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് കേസ്. ഇത് സംബന്ധിച്ച് വനിതാ കമ്മീഷന് ഹരിത പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ഇതിനിടെ പരാതി പിന്‍വലിക്കാത്തതില്‍ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഹരിത കമ്മിറ്റിയെ മരവിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചിരുന്നു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആണ് ഔദ്യോഗികമായി മരവിപ്പിക്കല്‍ അറിയിപ്പ് നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here