ആരോടും പ്രതികാരമില്ല, യുദ്ധം ആഗ്രഹിക്കുന്നില്ല: താലിബാന്‍

ആരോടും പ്രതികാരമില്ലെന്നും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും താലിബാന്‍. എല്ലാവര്‍ക്കും പൊതു മാപ്പ് നല്‍കുമെന്നും ശരിഅത്ത് നിയമപ്രകാരം സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി.

എല്ലാ എംബസികളുടെയും സുരക്ഷ ഉറപ്പാക്കും. ഇരുപത് വര്‍ഷത്തിന് ശേഷം രാജ്യത്തെത്തെ മോചിപ്പിച്ചു. മാധ്യമങ്ങള്‍ ഇസ്ലാമിക നിയമം ലംഘിക്കരുതെന്നും താലിബാന്‍ നിര്‍ദേശം നല്‍കി.

സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും വിദ്യാഭ്യാസത്തിനും അനുമതി നല്‍കും.കാബൂളിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും താലിബാന്‍ വക്താവ്.

വിദേശ സൈന്യങ്ങള്‍ക്കൊപ്പം താലിബാനെ എതിര്‍ത്തവരോട് പ്രതികാരം ചെയ്യില്ല. മുന്‍ സര്‍ക്കാരിനൊപ്പം നിന്നവരടക്കം എല്ലാവര്‍ക്കും പൊതുമാപ്പ് നല്‍കും. വിദ്യാഭ്യാസവും അനുഭവസമ്പത്തുമുള്ള ആരും രാജ്യം വിട്ടുപോകരുതെന്ന് താലിബാന്‍ അഭ്യര്‍ഥിച്ചു.
യുദ്ധമല്ല, സ്ഥിരതയും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ വക്താവ് മാധ്യമങ്ങലോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel