തിരയില്‍പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

വെള്ളാനത്തുരുത്ത് ബീച്ചില്‍ തിരയില്‍പെട്ട് കാണാതായ രണ്ടു പേരില്‍ ഒരാളായ ഇര്‍ഫാന്റെ മൃതദേഹം കണ്ടെത്തി. വെളിച്ചക്കുറവ് കാരണം തിരച്ചില്‍ നിര്‍ത്തിവെച്ചതിനാല്‍ ഇര്‍ഫാനൊപ്പം തിരയില്‍പെട്ട കൃഷ്ണ ആര്‍. സത്യന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നാളെയും തുടരും.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ബോട്ടുകളാണ് തിരച്ചില്‍ നടത്തുന്നത്. ഇര്‍ഫാന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക് ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News