സുഡോകുവിന്‍റെ ഗോഡ്ഫാദര്‍ മാകി കാജി വിടവാങ്ങി

സുഡോകുവിന്‍റെ ഗോഡ്ഫാദര്‍ മാകി കാജി(69) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിക്കോളി മാഗസിനിലൂടെ സുഡോക്കുവിനെ ജനകീയമാക്കിയ പസിൽ മാനായിരുന്നു ജപ്പാൻകാരനായ മാകി കാജി. സ്വിസ്​ ഗണിതശാസ്​ത്രജ്​ഞനായ ലിയോൺഹാർഡ്​ യൂളർ പതിനെട്ടാം നൂറ്റാണ്ടിലാണ്​ സുഡോക്കു കണ്ടുപിടിച്ചത്​.

ഇതിന്റെ ആധുനിക രൂപം യു.എസിൽ വികാസമെടുത്തതായാണ്​ അനുമാനമെങ്കിലും മാകി കാജിയിലൂടെയാണ്​ സുഡോകു അതിവേഗം ലോകമെങ്ങും പടർന്നത്​. സ്മാർട്ട് ഫോണും ഇലക്ട്രോണിക് ഗെയിമുകളും വരുന്നതിന് മുമ്പുള്ള തലമുറയുടെ കളിമുറ്റമായിരുന്നു സുഡോക്കു കളങ്ങൾ.

ലംബമായും തിരശ്ചീനമായും നിറഞ്ഞ 81 ചതുരങ്ങളിൽ 1 മുതൽ 9 വരെയുള്ള അക്കങ്ങൾ നിരത്തിയുള്ള പ്രശ്നോത്തരി. നേരെയും കുത്തനെയുമുള്ള കളങ്ങളിൽ അക്കങ്ങൾ ആവർത്തിക്കരുത്. സുഡോക്കു എന്നാൽ ഒറ്റ അക്കം എന്നാണർത്ഥം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News