ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി

ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഒരു ജയിലിലെങ്കിലും ആരോഗ്യ കേന്ദ്രം സ്ഥാപിച്ച് മാനസിക രോഗമുള്ള തടവുകാർക്ക് ചികിൽസ നൽകണമെന്നും കോടതി നിർദേശിച്ചു. തടവുകാരുടെ ചികിൽസയ്ക്കും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി അഞ്ചിന നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.

ബന്ധുക്കളും സുഹൃത്തുക്കളും ഉപേക്ഷിച്ചതിനെത്തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന 72 കാരനായ റിമാൻഡ് തടവുകാരൻ്റെ ദുരവസ്ഥ സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് വി .ജി. അരുണിൻറെ സുപ്രധാന ഉത്തരവ്.

ഒരു ജയിലിലെങ്കിലും ആരോഗ്യ കേന്ദ്രം സ്ഥാപിച്ച് മാനസിക രോഗമുള്ള തടവുകാർക്ക് ചികിൽസ നൽകണമെന്നാണ് കോടതി ഉത്തരവ്. തടവുകാരുടെ ചികിൽസക്കും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി
അഞ്ചിന നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.

നിർദേശങ്ങൾ ഇവയാണ്.

മാനസികാരോഗ്യ സംരക്ഷണ നിയമമനുസരിച്ച് മെഡിക്കൽ
റിവ്യൂ ബോർഡ് രൂപീകരിക്കണം. ജെയിൽ ഡോക്ടർമാർ നിയമപ്രകാരമുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. രോഗബാധിതരായ തടവുകാരുടെ വിവരങ്ങൾ ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറണം.

പരിഗണന വേണ്ട സാഹചര്യമുണ്ടങ്കിൽ അക്കാര്യം, കെൽസ സെക്രട്ടറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണം. തടവുകാരുടെ ബന്ധുക്കളെ കണ്ടെത്തി പരിചരണവും സംരക്ഷണവും നൽകുന്നതിന് കെൽസയുടെ സഹായത്തോടെ സർക്കാർ നടപടി സ്വീകരിക്കണം.

ബന്ധുക്കൾ പീന്നീട് കയ്യൊഴിഞ്ഞാൽ പുനരധിവാസം ഉറപ്പാക്കണമെന്നും സർക്കാർ ഇതിനുള്ള ധനസഹായം കൈമാറണമെന്നും കോടതി നിർദേശിച്ചു.അതേ സമയം മാനസിക രോഗികളായ തടവുകാരുടെ പുനരധിവാസത്തിന് പദ്ധതി ആവിഷ്ക്കരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. ഉത്തരവ് നടപ്പാക്കി മൂന്നു മാസത്തിനു ശേഷം സർക്കാർ കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് വി ജി അരുൺ നിർദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News