മുസ്ലീം ലീഗ് ഉപസമിതി യോഗം ഇന്ന്; എം.എസ്.എഫ് – ഹരിത വിവാദം പ്രധാന ചര്‍ച്ച

പാർട്ടിയ്ക്കുള്ളിലും എം.എസ്.എഫിലും വിവാദങ്ങൾ പുകയുന്നതിനിടെ മുസ്ലീം ലീഗ് ഉപസമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ പതിനൊന്ന് മണിയോടെ ലീഗ് ഹൗസിലാണ് യോഗം.

പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലും , മുഈൻ അലി തങ്ങൾ ഉൾപ്പെടെ പാർട്ടിയ്ക്ക് പുറത്തും ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ച് പ്രവർത്തക സമിതി യോഗത്തിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കുകയാണ് ഉപസമിതിയുടെ ചുമതല.

എം.എസ്.എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ ഹരിത രംഗത്തുവന്ന സാഹചര്യം പാർട്ടിയെത്തന്നെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ ചേരുന്ന യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.

ഹരിതയ്ക്കെതിരെ ലീഗ് നേതൃത്വം കൈക്കൊണ്ട നടപടിയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെപ്പറ്റിയും യോഗം ചർച്ച ചെയ്തേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News