രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; സ്കൂൾ തുറക്കുന്നതിന് അനുകൂല നിലപാടുമായി 53% മാതാപിതാക്കൾ

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവു വന്നതിന് പിന്നാലെ കൂടുതൽ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേയ്ക്ക് വിടാൻ സമ്മതിക്കുന്നതായി പുതിയ സർവേ. സ്കൂൾ തുറക്കുന്നതിനെ 53 ശതമാനം മാതാപിതാക്കൾ അനുകൂലിച്ചതായാണ് പുതിയ കണക്ക് പറയുന്നത്.

44 ശതമാനം പേർ വിയോജിപ്പും രേഖപ്പെടുത്തി. ഭരണം, പൊതുജന വിഷയങ്ങളിൽ സർവേ നടത്തുന്ന ലോക്കൽ സർക്കിൾസ് സംഘടിപ്പിച്ച സർവേ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം 50 ലക്ഷത്തോളം ഡോസ് കൊവിഡ് വാക്‌സിൻ ആണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 56 കോടി കവിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ 1804 പേർക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചപ്പോൾ 32 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 4408 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 116 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News