മൃതദേഹങ്ങളോട് വീണ്ടും അനാദരവ്; സംസ്കരിക്കാതെ മണിക്കൂറുകളോളം വൈകിപ്പിച്ചു

മൃതദേഹങ്ങളോട് വീണ്ടും അനാദരവ് കാട്ടി കണ്ണൂർ കോർപറേഷൻ. കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള പയ്യാമ്പലം ശ്മശാനത്തിലാണ് മൃതദേഹങ്ങൾ സംസ്കരിക്കാതെ മണിക്കൂറുകളോളം വൈകിപ്പിച്ചത്. വിറകില്ലെന്ന കാരണം പറഞ്ഞാണ് നാല് മൃതദേഹങ്ങളുടെ സംസ്കാരം മൂന്നു മണിക്കൂറിലധികം വൈകിപ്പിച്ചത്.

മരിച്ചവരുടെ ബന്ധുക്കൾ പ്രതിഷേധിച്ചതോടെ വിറക് എത്തിച്ച് മൃതദേഹങ്ങൾ സംസ്കരിക്കുകയായിരുന്നു. ശ്മശാനത്തിന് പുറത്ത് ആംബുലൻസിൽ മൃത ദേഹങ്ങളുമായി ബന്ധുക്കൾ നാല് മണിക്കൂർ നേരത്തോളം കാത്തു കിടന്നു. മൃതദേഹം സംസ്കരിക്കാൻ വിറകില്ലെന്നതാണ് ജീവനക്കാർ പറഞ്ഞ കാരണം.

ഒന്നിന് പിറകെ ഒന്നായി എത്തിയ നാല് മൃതദേഹങ്ങളാണ് സംസ്കരിക്കാതെ വൈകിപ്പിച്ചത്. കോർപറേഷൻ അധികൃതരെ ബന്ധപ്പെട്ടിട്ടും പ്രശ്ന പരിഹാരം ഉണ്ടാവാത്തതോടെ മൃതദേഹവുമായി എത്തിയവർ പ്രതിഷേധിച്ചു. ഇതിനെ തുടർന്നാണ് വിറക് എത്തിച്ച് നാല് മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തോട് കണ്ണൂർ കോർപറേഷൻ അനാദരവ് കാട്ടിയത് നേരത്തെ വിവാദമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News