ജർമൻ സൂപ്പർ കപ്പ് കിരീടം ബയേൺ മ്യൂണിക്കിന്

ജർമൻ സൂപ്പർ കപ്പ് കിരീടം ബയേൺ മ്യൂണിക്കിന്. വാശിയേറിയ ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 3-1ന് തോൽപ്പിച്ചാണ് ബയേൺ കിരീടം നിലനിർത്തിയത്.ബയേണിനായി റോബർട്ട് ലെവൻഡോവ്സ്ക്കി ഇരട്ട ഗോൾ നേടി.

ബൊറൂസിയയുടെ ഹോം ഗ്രൗണ്ടായ സിഗ്നൽ ഇഡുന പാർക്കിലെ ഫൈനൽ ത്രില്ലറിന്റെ ആദ്യ പകുതിയിൽ മുൻതൂക്കം ബയേണിനായിരുന്നു. 41-ാം മിനുട്ടിൽ സെർജി നാബ്രിയുടെ ക്രോസിൽ തകർപ്പൻ ഹെഡ്ഢറിലൂടെ ലെവൻഡോവ്സ്ക്കി ബയേണിനെ മുന്നിലെത്തിച്ചു.

ഒറ്റ ഗോൾ ലീഡിൽ രണ്ടാം പകുതി ആരംഭിച്ച ബയേൺ 49-ാം മിനുട്ടിൽ തോമസ് മുള്ളറിലൂടെ ലീഡ് ഉയർത്തി.

രണ്ട് ഗോളിന്റെ ലീഡിൽ ബയേൺ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ബൊറൂസിയ ഡോർട്ട്മുണ്ട് കളം പിടിച്ചു. ജൂഡ് ബെല്ലിങ്ങാമും എർലിങ്ങ് ഹാലൻഡും മാർക്കോ റിയൂസും തുടരെ ഇരമ്പിയെത്തിയതോടെ ബയേൺ പ്രതിരോധത്തിന് പിടിപ്പത് പണിയായി. ബയേൺ ഗോളി മാനുവൽ ന്യൂയറെ പരാജിതനാക്കി 64-ാം മിനുട്ടിൽ മാർക്കോ റിയൂസിന്റെ സൂപ്പർ ഗോളെത്തി.

സമനില ഗോളിനായി ഹാലൻ ഡിനെ മുന്നണിപ്പോരാളിയാക്കി ബൊറൂസിയ ഇരച്ചു കയറിയെങ്കിലും ബയേൺ പ്രതിരോധവും ഗോളി ന്യൂയറും ചെറുത്തു നിന്നു.74-ാം മിനുട്ടിൽ ഗോൾ മുഖത്ത് പന്ത് ക്ലിയർ ചെയ്യുന്നതിൽ ബൊറൂസിയ പ്രതിരോധ നിരക്കാരൻ അക്കൻജി വരുത്തിയ പിഴവ് മുതലെടുത്ത് ലെവൻഡോവ്സ്ക്കി വീണ്ടും വല കുലുക്കി.

ഗോൾ മടക്കാനുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ശ്രമങ്ങൾ വിഫലമായതോടെ സീസണിലെ ആദ്യ ജർമൻ എൽ ക്ലാസിക്കോ വിജയവും ജർമൻ സൂപ്പർ കപ്പും ജൂലിയൻ നെഗിൾസ്മാൻടെ ബയേണിന് സ്വന്തം. ബുണ്ടസ് ലീഗ ചാമ്പ്യന്മാരുടെ ഒൻപതാം ജർമൻ സൂപ്പർ കപ്പ് കിരീടം കൂടിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News