കാബൂൾ വിമാനത്താവള ദുരന്തം; അന്വേഷണത്തിന് ഉത്തരവിട്ട് അമേരിക്ക

കാബൂൾ വിമാനത്താവള ദുരന്തം അന്വേഷിക്കാൻ ഉത്തരവിട്ട് അമേരിക്കൻ വ്യോമസേന. യുഎസ് ചരക്ക് വിമാനത്തിൽ കയറാൻ ശ്രമിച്ചവർ അപകടത്തിൽപ്പെട്ട സംഭവത്തിലാണ് അന്വേഷണം.

പറന്നുയർന്ന വിമാനത്തിന്റെ ചിറകിൽ തൂങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സുരക്ഷാ ഭീഷണി ഭയന്ന് വിമാനം ചരക്ക് ഇറക്കാതെ തിരിച്ച് പറക്കുകയായിരുന്നു. ജനക്കൂട്ടത്തിൽ റൺവേയിലൂടെ വിമാനം ടേക്ക് ഓഫ് ചെയ്തത് വിവാദമായിരുന്നു.

സൈനിക വിമാനങ്ങളുടെ യന്ത്രഭാഗങ്ങളിൽ കുടുങ്ങി കൂടുതൽപ്പേർ മരിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തീരുമാനം. ജനക്കൂട്ടത്തിന് ഇടയിലൂടെ വിമാനം പറത്തിയത് അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനങ്ങൾ ഉയർത്തുകയാണ്.

ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാതെ വിമാനങ്ങൾ പറത്തിയതിൽ ചട്ടലംഘനം ഉണ്ടോയെന്നാണ് അന്വേഷിക്കുക. കാബൂൾ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും വെടിവെപ്പിലും വിമാനത്തിൽ നിന്ന് വീണുമായി മരിച്ചവരുടെ എണ്ണം നാല്പത് കടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News