രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 35,178 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 440 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 37,169 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.52 ശതമാനമായി.

മാര്‍ച്ച് മാസത്തിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയുന്ന ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. 148 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. 3,67,415 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നു. തുടര്‍ച്ചയായ 23ആം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്.

നിലവില്‍ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.96 ശതമാനമാണ്. അതേസമയം കഴിഞ്ഞ ദിവസം 55.05 ലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ ആണ് വിതരണം ചെയ്തത്. ഇതോടെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 56 കോടി കവിഞ്ഞു. ഇത് വരെ 56 കോടി 6 ലക്ഷം വാക്സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News