ഈ പൊടിക്കൈകൾ പരീക്ഷിക്കൂ; ചുണ്ടുകളിലെ കറുപ്പകലും

മുഖത്ത്‌ ഏറ്റവും കരുതലോടെ സംരക്ഷിക്കേണ്ട പ്രധാന ഭാഗം ചുണ്ടുകളാണ്. ചുണ്ടുകളുടെ നിറം മാറുന്നതിനനുസരിച്ച് അവ നമ്മുടെ മുഖത്തും പ്രകടമാകും. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലനക്കുറവാണ്.
ചുണ്ടിന് നിറം ലഭിക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ ഇതാ.

ബീറ്റ്‌റൂട്ട് ജ്യൂസ്

ചുണ്ടിന് നിറം കിട്ടാൻ ബീറ്റ്‌റൂട്ട് ജ്യൂസ് ചുണ്ടില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാം.

തേൻ

നിങ്ങളുടെ ചുണ്ടുകളിലെ ഇരുണ്ട നിറം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന പരിഹാരമാർഗമാണ് തേൻ. തേനിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾക്കും മഗ്നീഷ്യം പോലുള്ള ധാതുക്കൾക്കും ചുണ്ടിലെ നിറം മങ്ങലിനെ പ്രതിരോധിക്കാൻ കഴിയും. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് നിങ്ങളുടെ ഇരുണ്ട ചുണ്ടുകളിൽ അൽപം തേൻ പുരട്ടുന്നത് ഇരുണ്ട നിറം അകറ്റാൻ സഹായിക്കും.

നാരങ്ങ

നാരങ്ങയുടെ നീരും അൽപം പഞ്ചസാരയും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാനും ചുണ്ടിന് പിങ്ക് നിറം കിട്ടാനും സഹായിക്കും. നാരാങ്ങ നീരിലെ സിട്രിക് ആസിഡും ക്ഷാര ഗുണങ്ങളും ചുണ്ടിലെ മാലിന്യങ്ങളും വിഷ ഘടകങ്ങളും ഒഴിവാക്കിക്കൊണ്ട് നഷ്ടപ്പെട്ട നിറം തിരികെ കൊണ്ടുവരുന്നതിന് സഹായിക്കും.

കറ്റാർവാഴ

കറ്റാർവാഴയിൽ മെലാനിൻ ധാരാളമായി അടങ്ങിയിരിക്കുന്നതിൽ വരണ്ട ചുണ്ടുകൾ അകറ്റുന്നതിനും ചുണ്ടുകൾക്ക് നിറം ലഭിക്കാനും ​മികച്ചതാണ്.

തക്കാളി

നല്ല ചുവന്നു തുടുത്ത തക്കാളിയിൽ സെലിനിയം പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചുണ്ടുകളുടെ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ ഏറ്റവും ഗുണം ചെയ്യുന്നതാണ് എന്ന് പഠനങ്ങൾ പറയുന്നു.

വെളിച്ചെണ്ണ

ദിവസവും രാത്രി കിടുക്കുന്നതിന് മുമ്പ് അൽപം വെളിച്ചെണ്ണ പുരട്ടുന്നത് ചുണ്ടിന് നിറം കൂട്ടാൻ സഹായിക്കും.
ദിവസവും രാത്രി ഉറങ്ങുന്നതിനുമുമ്പ് അൽപം ബദാം ഓയിൽ ചുണ്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകൾ സോഫ്റ്റാകാനും നിറം കിട്ടാനും നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News