സിപിഐ(എം) നേതാവിനെതിരായ വധഗൂഡാലോചന; കൊടുവള്ളിയിലെ ലീഗ് നേതാക്കൾക്കെതിരെ കേസ്

സിപിഐ(എം) നേതാവിനെതിരായ വധഗൂഡാലോചനയിൽ കൊടുവള്ളിയിലെ ലീഗ് നേതാക്കൾക്കെതിരെ കേസ്. മുനിസിപ്പൽ സെക്രട്ടറിയും പ്രസിഡൻ്റും യൂത്ത് ലീഗ് നേതാവും പ്രതികളായി കൊടുവള്ളി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

വധ ഗൂഡാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയത്. താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം കെ ബാബുവിനെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. മുൻ യൂത്ത് ലീഗ് നേതാവ് കോഴിശ്ശേരി മജീദാണ് വധ ഗൂഡാലോചന വെളിപ്പെടുത്തിയത്.

യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി എം നസീഫ്, ലീഗ് കൊടുവള്ളി മുനിസിപ്പൽ പ്രസിഡൻ്റ് വി.അബ്ദുഹാജി, ജനറൽ സെക്രട്ടറി കെ.കെ.എ ഖാദർ, കൊയിലാണ്ടിയിലെ ക്വട്ടേഷൻ തലവൻ നബീൽ എന്നിവരെ പ്രതികളാക്കിയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്.

2013 ൽ വ്യവസായ മന്ത്രി ആയിരുന്ന പി.കെ.കുഞ്ഞാലികുട്ടിയുടെ ഓഫീസ് സഹായി എം.നസീഫ്, കെ.കെ.എ ഖദർ, വി.അബ്ദുഹാജി എന്നിവർ ചേർന്ന് കെ ബാബുവിനെ വധിക്കാൻ ഗൂഡാലോചന നടത്തി എന്നാണ് കേസ്. നബീലിന് ലീഗ് നേതാക്കൾ 50000 രൂപ അഡ്വാൻസ് നൽകിയെന്നും മജീദ് വെളിപ്പെടുത്തിയിരുന്നു

120 B വധ ഗൂഡാലോചന, ഭീഷണിപ്പെടുത്തൽ കുറ്റങ്ങൾ ചുമത്തിയാണ് എഫ് ഐ ആർ. 2013 ജൂലൈ 24 ന് കൊടുവള്ളി മുനിസിപ്പൽ ഓഫീസിൽ വെച്ച് ഗൂഡാലോചന നടന്നതായാണ് മജീദ് വെളിപ്പെടുത്തിയത്. കെ ബാബുവിനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വധിക്കാനായിരുന്നു പദ്ധതി. 5 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. കെ ബാബുവിൻ്റെ പരാതിയിൽ പ്രതികളായ 4 പേരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ക്വട്ടേഷൻ തലവൻ നബീലിനേയും ചോദ്യം ചെയ്തു.

ജൂൺ 25 ന് കോഴിക്കോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് യൂത്ത് ലീഗ് മുൻ ജില്ലാ കൗൺസിൽ അംഗവും കൊടുവള്ളി മുനിസിപ്പൽ ട്രഷററുമായിരുന്ന കോഴിശ്ശേരി മജീദ് ലീഗ് നേതാക്കൾക്കെതിരെ വെളിപ്പെടുത്തൽ നടത്തിയത്.

സിപിഐ(എം) താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗമായ കെ ബാബുവിനെ വധിക്കാൻ കൊടുവള്ളിയിലെ ലീഗ് നേതൃത്വം പദ്ധതിയിട്ടെന്നായിരുന്നു വെളിപ്പെടുത്തൽ. തുടർന്നാണ് കെ ബാബു പൊലീസിൽ പരാതി നൽകിയത്. കൊടുവള്ളി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News