സിബിഐയെ കൂടുതൽ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി

ഇലക്ഷൻ കമ്മീഷൻ, സിഎജി എന്നിവയെപ്പോലെ സിബിഐയെ കൂടുതൽ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബഞ്ച്.

സിബിഐക്ക് പ്രവർത്തന സ്വാതന്ത്ര്യം വേണം. അതിന്‍റെ ഭരണനിർവഹണം കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലാകരുത്. സിബിഐക്ക് സ്റ്റാറ്റ്യൂട്ടറി പദവിയും കൂടുതൽ അധികാരങ്ങളും നൽകാനുള്ള നിയമം എത്രയും വേഗത്തിൽ കൊണ്ടുവരണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.

സിബിഐക്ക് പ്രത്യേക ബജറ്റ് വിഹിതം ഉണ്ടാകണമെന്നും സൈബർ,ഫോറൻസിക് വിദഗ്ധരേയും സാമ്പത്തിക ഓഡിറ്റർമാരേയും സിബിഐയിൽ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News