അബദ്ധത്തില്‍ പിതാവില്‍ നിന്ന് വെടിയേറ്റു; 15 വയസ്സുകാരന്‍ ആശുപത്രിയില്‍

പിതാവില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ 15 വയസ്സുകാരന്‍ ആശുപത്രിയില്‍. സംഭവത്തില്‍ പിതാവും സഹോദരനും അറസ്റ്റില്‍. സഹോദരങ്ങളായ കടന്നമണ്ണ പങ്ങിണിക്കാടന്‍ ജാഫറലി (49), ഉസ്മാന്‍(47) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 10.30ഓടെ വെള്ളില കുരങ്ങന്‍ചോലയിലായിരുന്നു സംഭവം.

പിതാവ് ഉസ്മാനില്‍ നിന്നാണ് മകന് അബദ്ധത്തില്‍ വെടിയേറ്റത്. നായാട്ടിനിടെയാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. പരിക്കേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിനും മനഃപൂര്‍വമല്ലാത്ത നരഹത്യ ശ്രമത്തിനും മങ്കട പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News