ഹരിതക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു; വിശദീകരണം ചോദിക്കാതെയാണ് പാര്‍ട്ടി നടപടി എടുത്തതെന്ന് ഫാത്തിമ തഹ്ലിയ

ഹരിതക്ക് മുസ്ളീം ലീഗ് നേതൃത്വത്തിൽ നിന്ന് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് എം എസ് എഫ്  ദേശിയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹരിതയിലെ സംസ്ഥാന ഭാരവാഹികളായ പത്ത് പെൺകുട്ടികളാണ് വനിതാ കമ്മീഷനെ സമീപിച്ചത്.

അവരാരും പാർട്ടി വേദിയിലല്ലാതെ മറ്റൊരിടത്തും അവരുടെ പ്രയാസം പറഞ്ഞിട്ടില്ല. ഒരു വീഡിയോയിൽ പോലും പ്രത്യക്ഷപ്പെട്ട് പരാതി പറഞ്ഞിട്ടില്ല. അത്രയും സൂക്ഷ്മതയോടെയാണ് അവരെല്ലാം കാര്യങ്ങൾ കൈകാര്യം ചെയ്തതെന്ന് ഫാത്തിമ പറഞ്ഞു.

ഹരിതയോട് വിശദീകരണം ചോദിക്കാതെയാണ് പാർട്ടി നടപടി എടുത്തത്. ലൈംഗിക അധിക്ഷേപം നടത്തിയവരോട് വിശദീകരണം ചോദിച്ചു. എന്നാൽ ഹരിതയോട് വിശദീകരണം ചോദിച്ചില്ല. സ്ത്രീകളുടെ ശബ്ദം അടിച്ചമർത്താനാണ് ശ്രമമെന്നും ഫാത്തിമ തഹ്ലിയ പ്രതികരിച്ചു.

പാർട്ടി വേദികളിൽ പല തവണ പരാതി നൽകിയിട്ടും നടപടികൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ അവസാനഘട്ടമെന്ന നിലയിലാണ് വനിതാ കമ്മീഷനെ സമീപിച്ചത്. വേദനയും മാനസിക സംഘർഷവും കാരണമാണ് വനിതാ കമ്മീഷനെ സമീപിച്ചത്.

വലിയ മാനസിക പ്രയാസമാണ് പരാതി നൽകിയവർ അഭിമുഖീകരിക്കുന്നത്. ഇനിയെങ്കിലും ഹരിത ഭാരവാഹികൾക്കെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും നടത്തുന്ന നീച പ്രചരണങ്ങൾ ബന്ധപ്പെട്ടവർ അവസാനിപ്പിക്കണം.

പൊതുവേദികളിൽ തങ്ങളാരും ഒന്നും പറയാത്തത് ചിലർ അവസരമാക്കി മാറ്റുകയാണ്. സഹിക്കാവുന്നതിൽ അപ്പുറമാണ് കാര്യങ്ങൾ. ഞങ്ങളെ ഇനിയും വ്യക്തിഹത്യ ചെയ്യരുത്. നേതൃത്വം ഹരിത ഭാരവാഹികളോട് നീതികാണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫാത്തിമ തഹ്ലിയ വ്യക്തമാക്കി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News