എന്‍ഡിഎ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കണം; ഇടക്കാല ഉത്തരവിറക്കി സുപ്രീംകോടതി

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. പെണ്‍കുട്ടികളെ അനുവദിക്കാത്ത നയം ലിംഗ വിവേചനമെന്നും കോടതി വിലയിരുത്തി.

ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹൃഷികേശ് റോയ് അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്. സെപ്റ്റംബര്‍ 5നാണ് എന്‍ഡിഎ പ്രവേശന പരീക്ഷ. പരീക്ഷയ്ക്ക് അവസരം നല്‍കാത്തത് മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News