സ്‌നേഹ സാന്ത്വനം, സ്‌പെഷ്യല്‍ ആശ്വാസ കിരണം പദ്ധതികളുടെ കുടിശ്ശിക തുക വിതരണം ചെയ്തു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവരും, രോഗാവസ്ഥയുള്ളവരും, തൊഴിലെടുക്കാനാവാതെ വീടിനുള്ളില്‍ കഴിയുന്നവരുമായവരില്‍ നിലവില്‍ വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1700 രൂപയും, പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2200 രൂപയും വിതരണം ചെയ്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റുള്ളവര്‍ക്ക് 1200 രൂപയും, പ്രതിമാസം ധനസഹായം നല്‍കുന്ന സ്‌നേഹ സാന്ത്വനം പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് കുടിശ്ശിക തുക പൂര്‍ണ്ണമായും വിതരണം ചെയ്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ, പരസഹായം കൂടാതെ ജീവിക്കാന്‍ പറ്റാത്തവരെ പരിചരിക്കുന്ന ഒരാള്‍ക്ക് പ്രതിമാസം 700 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്ന പദ്ധതിയായ സ്‌പെഷ്യല്‍ ആശ്വാസ കിരണം പദ്ധതിയുടെയും കുടിശ്ശിക വിതരണം ചെയ്തു.

ഓണത്തിന് മുന്‍പ് കുടിശ്ശിക തുക വിതരണം ചെയ്യാന്‍ ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശ്ശം നല്‍കിയതിനെ തുടര്‍ന്നാണ് കുടിശ്ശിക തുക വിതരണം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News