ഓണത്തിന് ശർക്കരവരട്ടി ഇങ്ങനെ തയ്യാറാക്കൂ; സ്വാദേറും

ഉപ്പേരിയ്‌ക്കൊപ്പം പ്രിയമുള്ള മറ്റൊരു വിഭവമാണ് ശർക്കരവരട്ടി. ഇത്തവണ ഓണത്തിന് ശർക്കരവരട്ടി ഇങ്ങനെ തയ്യാറാക്കൂ.

ചേരുവകൾ

ഏത്തക്കായ തൊലികളഞ്ഞ് നടുവേ കീറി കട്ടിയിൽ വരുത്തെടുത്തത് – 1 കിലോ
ശർക്കര – 3/4 കിലോ
വെള്ളം ആവശ്യത്തിന്
ഏലക്ക , ചുക്ക് , ജീരകം ഇവ മൂന്നും പൊടിച്ചത് – 2 പിടി
പഞ്ചസ്സാര – 2 ,3 പിടി

തയ്യാറാക്കുന്ന വിധം

ശർക്കര അടുപ്പത്തു വെച്ച് ആവശ്യത്തിനു വെള്ളം ചേർത്ത് പാനി ആക്കണം. ഒരു നൂൽ പരുവം ആകുമ്പോൾ വാങ്ങി വെച്ച് കായവറുത്തത് ചേർക്കണം. ശേഷം ഇളക്കുക. ഈ സമയത്ത് ഏലക്ക, ചുക്ക്, ജീരകം ഇവ മൂന്നും ചേർത്ത് പൊടിച്ചത് വിതറിക്കൊടുക്കുക. ഒപ്പം പഞ്ചസാര വിതറുക. ചൂടാറുമ്പോൾ വായു കടക്കാത്ത പാത്രത്തിൽ ഇട്ടു വയ്ക്കണം. കുറേക്കാലം കേടുകൂടാതെ കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News