പെഗാസസ്: ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു

പെഗാസസ് ഫോൺ ചോർത്തലിൽ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജുഡീഷ്യൽ അന്വേഷണം ചോദ്യം ചെയ്ത് എൻജിഒ ഗ്ലോബൽ വില്ലേജ് ഫൗണ്ടേഷനാണ് ഹർജി നൽകിയത്.അതേ സമയം
സമിതി രൂപീകരിച്ചതിൽ പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി.

സുപ്രീംകോടതി മുൻ ജഡ്ജി മദൻ ലോക്കൂറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ രൂപീകരിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി. ജൂലൈ 27 നായിരുന്നു മമതാ സർക്കാർ സമിതി രൂപീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്.

സംസ്ഥാന സർക്കാരിന്റെ അന്വേഷണ സമിതിയിൽ ഹൈക്കോടതിയിലെ രണ്ട് വിരമിച്ച ജഡ്ജിമാരും ഉൾപ്പെടുന്നുണ്ട്. എൻജിഒ ഗ്ലോബൽ വില്ലേജ് ഫൗണ്ടേഷൻ നൽകിയ ഹർജി ഈ മാസം 25 ന് മറ്റ് ഹർജികൾക്കൊപ്പം കോടതി പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News