താലിബാനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്തു; സമാജ് വാദി നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

താലിബാനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്ത സമാജ് വാദി നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു.

ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ സമാജ് വാദി പാര്‍ട്ടി എംപി ഷഫീഖര്‍ റഹ്മാന്‍ ബാര്‍ക്കിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെയാണ് താലിബാന്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ഭീകരസംഘടനയെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നതാക്കളുമായി താരതമ്യം ചെയ്തത് രാജ്യദ്രോഹകുറ്റമായി കണക്കാക്കാമെന്നും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം 124A,153A,295 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തതെന്നും സമ്പാല്‍ SP വ്യക്തമാക്കി.

താന്‍ താലിബാനുമായി ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പോരാളികളെ താരതമ്യം ചെയ്തിലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ഷഫീഖര്‍ റഹ്മാന്‍ ബാര്‍ക്ക് എംപി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News