മയക്കുമരുന്ന്​ കലര്‍ത്തിയ പാനീയം നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്​തു

ശീതള പാനീയത്തില്‍ മയക്കുമരുന്ന്​ കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്​തു. ഉത്തര്‍പ്രദേശിലെ മീററ്റ്​ ജില്ലയിലെ റോഹ്​ത പ്രദേശത്തുള്ള ഹോട്ടലിലാണ്​ സംഭവം. ​കേസ്​ രജിസ്റ്റര്‍ ചെയ്​ത പൊലീസ്​ രണ്ടു പ്രതികളെ അറസ്റ്റ്​ ചെയ്​തു. ജിംനേഷ്യം ഉടമയാണ് പ്രതികളില്‍ ഒരാള്‍. മൂന്നാം പ്രതി ഒളിവിലാണ്​.

അമര്‍പാലിന്‍റെ ഉടമസ്​ഥതയിലുള്ളതായിരുന്നു റസ്​ന റോഡിലെ ഹോട്ടല്‍​. ഇതിന്‍റെ ഒന്നാം നിലയിലായിരുന്നു അമര്‍പാലിന്‍റെ മകന്‍ ഉജ്വലിന്‍റെ ജിംനേഷ്യം. വെള്ളിയാഴ്ച വൈകീട്ടാണ്​ ഉജ്വലും രണ്ട്​ സുഹൃത്തുക്കളും യുവതിയെ കൂട്ടി ഹോട്ടലിലെത്തിയത്​.

അവിടെ വെച്ച്‌​ മയക്കുമരുന്ന്​ നല്‍കി ബോധരഹിതയാക്കിയ ശേഷം പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം തിരികെ ലഭിച്ച ശേഷം യുവതി ബന്ധുവിനെ വിളിച്ച്‌​ സംഭവം വിവരിച്ചു. പൊലീസിനെ വിവരമറിയിച്ച ബന്ധു ഉടന്‍ സ്​ഥലത്തെത്തി. രണ്ടുപ്രതികളെ സംഭവ സ്​ഥലത്ത്​ വെച്ച്‌​ തന്നെ പിടികൂടി.

ഉജ്വലും സത്​വായ്​ സ്വദേശിയായ സൗരഭുമാണ്​ അറസ്റ്റിലായത്​. മൂന്നാം പ്രതിയായ മോനുവാണ്​ രക്ഷപെട്ടത്​. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക്​ വിധേയമാക്കിയ ശേഷം പൊലീസ്​ മൊഴി രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News