അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രം അടിയന്തര ഇടപെടൽ നടത്തണം; സിപിഎം-സിപിഐ സംയുക്ത പ്രസ്താവന

അഫ്‌ഗാനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് സിപിഎം, സിപിഐ പാർട്ടികളുടെ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. താലിബാൻ അഫ്‌ഗാനിസ്ഥാൻ കൈയടക്കുംമുമ്പ്‌ ഇന്ത്യക്കാരെ അവിടെനിന്ന്‌ രക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

താലിബാൻ ഭരത്തിലേറുന്നത് അമേരിക്കയുടെ പരാജയാമെന്നും, ഇന്ത്യ അമേരിക്കയെ കണ്ണടച്ചു പിന്തുണച്ചതോടെ ഇന്ത്യ അയൽ രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ടെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ മുൻകൂട്ടി പദ്ധതി1 തയ്യാറാക്കണമായിരുന്നുവെന്നും. പല രാജ്യങ്ങളും അടുത്ത പത്തു ദിവസത്തിനുള്ളിൽ എന്ത്‌ സംഭവിക്കുമെന്ന്‌ മുൻകൂട്ടി മനസ്സിലാക്കി പൗരൻമാരെ രക്ഷിച്ചുകൊണ്ടുപോയെന്നും യെച്ചൂരി പറഞ്ഞു. അതേസമയം താലിബാൻ ഭരണത്തിലേറുന്നത് അമേരിക്കയുടെ പരാജയാമെന്നും പ്രസ്താവനയിൽ പറയുന്നു.

അമേരിക്കയും നാറ്റോ സഖ്യവും സ്വീകരിച്ച നിലപാടുകളുടെ പൊള്ളത്തരമാണ് അഫ്ഗാൻ സർക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ അഫ്ഗാനോട് സ്വീകരിച്ച നയം അമേരിക്കയെ കണ്ണടച്ചു പിന്തുണക്കുന്നതായിരുന്നുവെന്നും ഈ നയം അയൽ രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ ഒറ്റപ്പെടുത്താനാണ് ഉപകരിച്ചതാണ്.

ഇതിന് പുറമെ താലിബാൻ നിയന്ത്രണത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ പരിഗണിക്കുകയും വംശീയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും
അഫ്ഗാൻ തീവ്രവാദത്തിന്റെ അഭയകേന്ദ്രമായി മാറരുതെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel