ലോ അക്കാദമിയിലെ അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം ലോ അക്കാദമി അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍. സുനില്‍കുമാറാണ് ആത്മഹത്യ ചെയ്തത്. ഗ്രൗണ്ടില്‍ പെട്രോള്‍ ഒഴിച്ച് കത്തിയ നിലയില്‍ ആയിരുന്നു മൃതദേഹം. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുമായി സംസാരിച്ച ശേഷമാണ് അധ്യാപകന്‍ ഗ്രൗണ്ടിലേക്ക് പോയത്. ഗ്രൗണ്ടിലിരുന്ന അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ അധ്യാപകന്‍ പോസ്റ്റ് ചെയ്തിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥല പരിശോധന നടത്തി. മരണത്തിന്റെ കാരണം അന്വേഷിക്കുമെന്ന് സിഐ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News