പരാതി നൽകാൻ എന്തുകൊണ്ട് വൈകി? ഹരിതയുടെ പരാതി കണ്ടിട്ടില്ല, ലീഗിനെ ന്യായീകരിച്ച് നൂർബിന റഷീദ്‌

എംഎസ്‌എഫിന്റെ വനിത വിഭാഗമായ ഹരിതയുടെ നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ച വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന്‌ വനിത ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്‌. പരാതി നൽകുന്നകാര്യം കൂടിയാലോചിച്ചല്ല ചെയ്യേണ്ടത്. ലീഗിന് പരാതി നൽകാൻ എന്തുകൊണ്ട് വൈകിയെന്നും നൂർബിന ന്യായീകരിച്ചു. ഹരിതയുടെ പരാതി കണ്ടിട്ടില്ലെന്നും നൂർബിന റഷീദ് പറഞ്ഞു

പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും, വീണുകിടക്കുമ്പോൾ ചവിട്ടാൻ ശ്രമിക്കരുതെന്നും നൂർബിന റഷീദ് പറഞ്ഞു. നേരത്തെ എംഎസ്‌എഫ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ ഫാത്തിമ തഹ്‌ലിയ ലീഗ് നേതൃത്വത്തിന്റെയും എംഎസ്എഫ് നേതാക്കളുടെയും വാദങ്ങളൊക്കെ തള്ളിയിരുന്നു. വനിതാ നേതാക്കളെ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാതെ പരാതി നൽകിയവരെയും തന്നെയും മോശമായ രീതിയിൽ വ്യക്തിഹത്യ ചെയ്യുകയാണുണ്ടായതെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

അതേസമയം സഹ പ്രവർത്തകരായ പെൺകുട്ടികൾക്കെതിരെ സ്‌ത്രീവിരുദ്ധമായി ലൈംഗികചുവ കലർന്ന പരാമർശം നടത്തിയവർക്ക്‌ സംരക്ഷണവും പരാതി ഉന്നയിച്ച പെൺകുട്ടികൾക്കെതിരെ നടപടിയും സ്വീകരിക്കുന്ന മുസ്ലീംലീഗ് നേതൃത്വത്തിൻ്റെ നിലപാടിനെതിരെ എം എസ്എഫിലും ലീഗിനുളളിലും പ്രതിഷേധം പുകയുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News