ഇന്ത്യ-ഓസ്ട്രേലിയ പരമ്പര; വനിതാ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മെഗ് ലാനിംഗ് ടീമിനെ നയിക്കും. സൂപ്പർ താരങ്ങളായ മേഗൻ ഷട്ട്, ജെസ് ജൊനാസൻ എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചില്ല. ഇവർക്ക് പകരം ജോർജിയോ റെഡ്മയ്നെ, സ്റ്റെല്ല ക്യാമ്പെൽ എന്നീ പുതുമുഖങ്ങൾ ടീമിൽ ഉൾപ്പെട്ടു.

ഇന്ത്യക്കെതിരെ സ്വന്തം നാട്ടിൽ മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും ഒരു ഡേനൈറ്റ് ടെസ്റ്റുമാണ് ഓസ്ട്രേലിയ കളിക്കുക. സെപ്തംബർ 19ന് ഏകദിന മത്സരത്തോടെയാണ് ഇന്ത്യൻ ടീമിൻ്റെ ഓസീസ് പര്യടനം ആരംഭിക്കുക. സെപ്തംബർ 22, 24 തീയതികളിൽ അടുത്ത ഏകദിനങ്ങൾ നടക്കും. മെൽബണിലാണ് മത്സരങ്ങൾ. സെപ്തംബർ 30ന് പെർത്തിൽ ടെസ്റ്റ് മത്സരം ആരംഭിക്കും. ഒക്ടോബർ 7, 9, 11 തീയതികളിലായാണ് ടി-20 പരമ്പര.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News