പാലക്കാട് മുനിസിപ്പാലിറ്റിയില്‍ വാക്സിനേഷനില്‍ ബിജെപി രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നു; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

മുനിസിപ്പാലിറ്റിയില്‍ കൊവിഡ് വാക്സിനേഷനില്‍ ബിജെപി രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. നഗരസഭ വൈസ് ചെയര്‍മാന്‍ കൃഷ്ണകുമാറിനെ ഉപരോധിച്ചു.

നഗരസഭയില്‍ വാക്സിന്‍ വിതരണം മന്ദഗതിയിലാണ് നടക്കുന്നത്. ബിജെപി ഓഫീസില്‍ നിന്നാണ് വാക്സിനുള്ള ടോക്കണ്‍ വിതരണം ചെയ്യുന്നതെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.

വാക്സിനായി മെഗാ ക്യാമ്പുകൾ നടത്തരുതെന്നും , വാർഡ്തല ക്യാമ്പുകൾ തുടരണമെന്നും ഡിവൈഎഫ്ഐ ആവശ്യപെട്ടു. ഒന്നര മണിക്കൂര്‍ നേരമാണ് നഗരസഭാ വൈസ് ചെയര്‍മാനെ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here