എസ് ബി ഐ ധനസഹായം നൽകുന്ന ഇലക്ട്രിക് ഓട്ടോയുടെ ഫ്ലാഗ് ഓഫ് മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ധനസഹായം നൽകുന്ന ഇലക്ട്രിക് ഓട്ടോയുടെ ഫ്ലാഗ് ഓഫ്, ബഹുമാനപ്പെട്ട കേരള ധനകാര്യമന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. ബാങ്കിന്റെ ഇതര വായ്പാ പദ്ധതികളുടെ
അനുമതി പത്രം ചടങ്ങിൽ മന്ത്രി ഗുണഭോക്താക്കൾക്ക് കൈമാറി.

എസ് ബി ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബാങ്കിന്റെ മറ്റ് ഉന്നതോദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. ചിങ്ങമാസപ്പുലരിയിൽ പുതുവർഷത്തെ ഐശ്വര്യസമൃദ്ധമാക്കാൻ എസ് ബി ഐ താഴെപ്പറയുന്ന വായ്പകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

മുദ്ര ലോൺ, ചെറുകിട വ്യാപരികൾ, എം എസ് എം ഇ, ഇ – റിക്ഷ, പി എം ഇ ജി പി, നോർക്ക, ആരോഗ്യം, സഞ്ജീവനി, ഡീലർ ഫിനാൻസ്, സ്റ്റാൻഡ് അപ്പ്‌ ഇന്ത്യ, കിസാൻ ക്രെഡിറ്റ്‌ കാർഡ്, സെൽഫ് ഹെല്പ് ഗ്രൂപ്പുകൾ, ഇൻവെസ്റ്റ്‌മെന്റ് ക്രെഡിറ്റ്‌, എ ബി എ എൽ. എന്നീ വായ്പ്പകൾക്കാണ് അനുമതി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News