അഷ്റഫ് ഗനിയും കുടുംബവും യു എ ഇയില്‍; ‘അഭയം നല്‍കിയത് മാനുഷിക പരിഗണന നല്‍കി’

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തിന് തുടര്‍ന്ന് രാജ്യം വിട്ട പ്രസിഡന്റ് അഷ്റഫ് ഗനി യു എ ഇയില്‍. മാനുഷികപരിഗണന നല്‍കിയാണ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന് യു എ ഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വൈകുന്നേരത്തോടെയാണ് ഗനിയും കുടുംബവും യു എ ഇയില്‍ എത്തിയതായി സ്ഥിരീകരിച്ചത്. ഞായറാഴ്ച താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ഗനി തജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടത്. പിന്നീട് ഗനി കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here