പ്രതിപക്ഷമില്ലാതെ നാഗാലാന്‍ഡ്; സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനം

നാഗാലാന്‍ഡില്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനമായി. നാഗാലാന്‍ഡ് യുണൈറ്റഡ് ഗവണ്‍മെന്റ് എന്ന പേരിലായിരിക്കും ഭരണം. ഇതോടെ നിയമസഭയില്‍ പ്രതിപക്ഷമില്ലാതായി. ഇത് രണ്ടാം തവണയാണ് നാഗാലാന്‍ഡില്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. നാഗാലാന്‍ഡിലെ സമാധാനശ്രമങ്ങള്‍ ഊര്‍ജിതമാക്കാനാണ് നീക്കം.

പ്രതിപക്ഷ പാര്‍ട്ടിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍ പി എഫ്) കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന്റെ ഭാഗമായത്. 60 അംഗ നിയമസഭയില്‍ സര്‍ക്കാരിനെ നയിക്കുന്ന നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിക്ക് (എന്‍ ഡി പി പി) 20ഉം ബി ജെ പിക്ക് 12ഉം എം എല്‍ എമാരാണുള്ളത്. എന്‍ പി എഫിന് 25 എം എല്‍ എമാരുണ്ട്. രണ്ട് പേര്‍ സ്വതന്ത്രരാണ്. ഒരു എം എല്‍ എയുടെ മരണത്തോടെ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.

2015ല്‍ എട്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ അന്നത്തെ ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ലയിച്ചിരുന്നു. ഇതിന് മുന്‍പ് സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചത് 2015ലാണ്. ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള നാഗാ സായുധ കലാപത്തിനും സംഘര്‍ഷത്തിനും പരിഹാരം കണ്ടെത്താന്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. 1997ല്‍ നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടു. 2015ല്‍ കേന്ദ്ര സര്‍ക്കാരും നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിമും പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി. എന്നാല്‍ നാഗാലാന്‍ഡിന് പ്രത്യേക ഭരണഘടനയും പതാകയും വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News