സ്വരാ ഭാസ്‌കറിനെതിരെ സംഘപരിവാര്‍; ‘അറസ്റ്റ് സ്വരാ ഭാസ്‌കര്‍’ ക്യാംപെയിന്‍ തുടങ്ങി

താലിബാന്‍ ഭീകരതയെ ഭയക്കുകയും ഹിന്ദുത്വ ഭീകരതയെ ന്യായീകരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും രണ്ടും ഒരേ പോലെ തന്നെയാണെന്നാണെന്നും പറഞ്ഞ നടി സ്വരഭാസ്കറിനെതിരെ ക്യാംപെയിനുമായി സംഘപരിവാർ.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനെ താലിബാന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വര തന്റെ നിലപാട് വ്യക്തമാക്കിയത്. സംഘപരിവാര്‍ അനുകൂലികള്‍ ഇന്നലെത്തന്നെ ട്വിറ്ററില്‍ വിമര്‍ശനം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ‘അറസ്റ്റ് സ്വരാ ഭാസ്‌കര്‍’ ക്യാംപെയിന്‍ ആരംഭിച്ചത്.

സ്വരയുടെ ട്വീറ്റ്

‘നമ്മള്‍ ഒരിക്കലും ഹിന്ദുത്വ ഭീകരതയോട് യോജിക്കുകയും താലിബാന്‍ ഭീകരത കണ്ട് അത്ഭുതപ്പെടുകയും ചെയ്യരുത്. അത് പോലെ തന്നെ താലിബാന്‍ ഭീകരതയെ കണ്ടില്ലെന്ന് നടിച്ച് ഹിന്ദുത്വ ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തുന്നതും ശരിയല്ല. നമ്മുടെ മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെയോ, അക്രമികളുടെയോ വ്യക്തിത്വത്തിന് അനുസരിച്ചാവരുത്’.

സ്വര ഹിന്ദു മതവികാരം വ്രണപ്പെടുത്തുകയാണെന്നും ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും ട്വീറ്റുകള്‍ വരുന്നുണ്ട്. മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വ്യക്തികൾക്ക് നിയമമനുസരിച്ച് ശിക്ഷ നല്‍കണമെന്നും സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel