കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട; സ്ത്രീകൾ ഉൾപ്പെടെ 5 പേർ പിടിയിൽ

മുന്തിയ ഇനം ലഹരിമരുന്നായ എംഡിഎംഎ, എൽഎസ്ഡി, ലഹരി ഗുളികകൾ എന്നിവയുമായി ഒരു സ്ത്രീ ഉൾപ്പെടെ 5 പേരെ പിടികൂടി. കൊച്ചിയിൽ കസ്റ്റംസ് പ്രിവൻ്റീവിൻ്റേയും, സ്റ്റേറ്റ് എക്സൈസ് സ്പെഷൽ എൻഫോഴ്സ്മെൻറ് സ്ക്വാഡിൻ്റേയും സംയുക്ത പരിശോധനയിൽ ലഹരി മരുന്നുകൾ പിടികൂടിയത്.

ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ലഹരി മരുന്ന് ഉപയോഗവും വിതരണവും. പ്രതികൾ ചെന്നൈയിൽ നിന്നും കൊച്ചിയിൽ എത്തിച്ചിരുന്നത് വൻ ലഹരിമരുന്ന് ശേഖരമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാല് കിലോ എംഡിഎംഎ വില്പന നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. ഇവരിൽ നിന്നും ലഹരി മരുന്നു വാങ്ങിയവരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാവും.

അതേസമയം, കൊച്ചിയിൽ ലഹരി മരുന്നുകൾ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കിയെന്ന് ഡിസിപി ഐശ്വര്യ ഡോഗ്റേ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News