ഡിസിസി അധ്യക്ഷപട്ടികയില്‍ രാഹുല്‍ഗാന്ധിക്ക് അതൃപ്തി; പട്ടിക പൊളിക്കേണ്ടിവരും

ഡിസിസി അധ്യക്ഷപട്ടികയില്‍ രാഹുല്‍ഗാന്ധിക്ക് അതൃപ്തി . വനിതാ പ്രാതിനിധ്യമില്ലാത്ത പട്ടിക അംഗീകരിക്കില്ലെന്നും പട്ടികയില്‍ പിന്നാക്ക പ്രാതിനിധ്യവുമില്ലെന്നും രാഹുല്‍ഗാന്ധി.

പട്ടികയില്‍ അതൃപ്തിയറിയിച്ച രാഹുല്‍ പട്ടിക പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി.

കെ സുധാകരനും വി ഡി സതീശനും കനത്ത തിരിച്ചടിയാണ് ഇതോടെ നേരിടേണ്ടി വരുന്നത്. ഇതോടെ മുതിര്‍ന്ന നേതാക്കളുടെ അനുയായികളെ പട്ടികയില്‍ നിന്ന് പുറത്താക്കേണ്ടിവരും.

രാഹുല്‍ഗാന്ധി അതൃപ്തി അറിയിച്ചതോടെ പാര്‍ട്ടിയില്‍ മൂന്നാമതൊരു ഗ്രൂപ്പുണ്ടാക്കാനുള്ള കെ സുധാകരന്‍റെയും വി ഡി സതീശന്‍റെയും നീക്കങ്ങള്‍ പാളുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News